തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി നടന്‍ ദിലീപിനെ അറസ്റ്റു ചെയ്ത് തുറങ്കിലടച്ചിരുന്ന പൊലീസ് സോളാര്‍ കേസില്‍ എന്തു ചെയ്യും ?
ബലാത്സംഗ കുറ്റമടക്കം ആരോപിക്കപ്പെട്ടവരില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല, എ.ഡി.ജി.പി പത്മകുമാറുമുണ്ട്.
ദിലീപിനെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കിയ എ.ഡി.ജി.പി ബി.സന്ധ്യയുടെ ബാച്ച്‌മേറ്റ്‌സ് ആണ് ഇദ്ദേഹം.
ദിലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റത്തേക്കള്‍ അതീവ ഗുരുതരമാണ് സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയും, മുന്‍ മുഖ്യമന്ത്രിയും, മുന്‍ മന്ത്രിമാരും എം.പിയും, എം.എല്‍.എമാരും അടക്കമുള്ളവര്‍ക്കെതിരെ ചുമത്തപ്പെടുന്ന കേസുകള്‍.
നിയമം നിയമത്തിന്റെ വഴിക്ക് ‘പക്ഷഭേദമില്ലാതെ’ പോകുകയാണെങ്കില്‍ ഇവരെയെല്ലാം കേസ് രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് തന്നെ അറസ്റ്റ് ചെയ്യേണ്ടി വരും.
13 മണിക്കൂര്‍ അല്ലെങ്കില്‍ 13 മിനിറ്റെങ്കിലും ചോദ്യം ചെയ്യേണ്ടിയും വരും.
ഒരു കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമോ എന്നത് സാധാരണ ഗതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട് കൂടി അനുസരിച്ചാണ് നടക്കുക.
ദിലീപിന്റെ കാര്യത്തില്‍ എ.ഡി.ജി.പി സന്ധ്യയും സംഘവും ആ ‘ഉത്തരവാദിത്വം’ കൃത്യമായി നടപ്പാക്കിയവരാണ്.
അറസ്റ്റ് ചെയ്ത് ജയിലിലടക്കുക മാത്രമല്ല ഗൂഢാലോചന ‘നടന്ന’ സ്ഥലങ്ങളിലെല്ലാം കൊണ്ട് നടന്ന് ആഘോഷിക്കുകയും ചെയ്തു.
മാധ്യമങ്ങള്‍ ദിവസവും തല്‍സമയ ദൃശ്യം നല്‍കി റേറ്റിങ്ങ് കൂട്ടാന്‍ മത്സരിച്ചു. പലരും നിറം പിടിപ്പിച്ച കഥകളാണ് നല്‍കിയിരുന്നത്.
ചാനല്‍ ചര്‍ച്ചകളിലെ നിഷ്പക്ഷരുടെ വായില്‍ നിന്നും പുറത്തു വന്ന ‘തീയേറ്റ്’ ജയിലിനകത്ത് കടന്ന ദിലീപിന് പോലും ‘പൊള്ളലേറ്റു’
ഈ സാഹചര്യങ്ങളെല്ലാം സോളാര്‍ കേസില്‍ ആവര്‍ത്തിച്ചാല്‍ എ.ഡി.ജി.പിയെയും മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെയും അറസ്റ്റു ചെയ്ത് തെളിവെടുപ്പിന് പീഡനം നടന്ന സ്ഥലങ്ങളിലെല്ലാം പൊലീസിന് കൊണ്ടു നടക്കേണ്ടി വരും.
നിയമവും നീതിയും എല്ലാവര്‍ക്കും ബാധകമാകണമല്ലോ ?
ഇവിടെ എ.ഡി.ജി.പി പത്മകുമാറോ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് പൊലീസല്ല ജുഡീഷ്യല്‍ കമ്മിഷനാണ്. അതിന് അതിന്റേതായ ഗൗരവമുണ്ട്.
ആക്രമിക്കപ്പെട്ട നടി പോലും പ്രതിസ്ഥാനത്ത് നിര്‍ത്താത്ത ദിലീപിനെ അറസ്റ്റ് ചെയ്ത് 85 ദിവസം തുറങ്കിലടച്ചതിന് കേരള പൊലീസ് ‘വെള്ളം’ കുടിക്കാന്‍ പോകുന്നത് ഈ സാഹചര്യത്തിലാണ്.
സോളാര്‍ സംഭവത്തിലെ പ്രതികളോട് ഇനി എങ്ങനെയാണ് പൊലീസ് ‘പെരുമാറുന്നതെന്ന് ‘ കേരളം ആകാംക്ഷയോടെയാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
ചാനല്‍ ‘നിയമ ബുദ്ധിജീവികളായ’ റിട്ട എസ്.പിയും അഭിഭാഷകനുമെല്ലാം എന്താണ് പറയുന്നതെന്നറിയാനും അവതാരകരുടെ ‘മാനറസങ്ങള്‍’ കാണാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്.