കൊച്ചി: മലയാളി കുടുംബ പ്രേക്ഷകരില്‍ ഏറ്റവും അധികം സ്വാധീനമുണ്ടായിരുന്ന നടി കാവ്യ മാധവനിപ്പോള്‍ തിരശ്ശീലക്ക് പിന്നില്‍ കണ്ണീര്‍ പൊഴിക്കുകയാണ്.
താനുമായുള്ള ദിലീപിന്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ സോഷ്യല്‍ മീഡിയകളില്‍ തുടങ്ങിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ദിലീപിനെതിരെ നടക്കുന്ന സംഘടിത ആക്രമണമെന്നാണ് കാവ്യ വിശ്വസിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവമുപയോഗിച്ച് ദിലീപിനെ ചാനലുകളില്‍ വിചാരണ ചെയ്യുന്നവര്‍ സത്യം മനസ്സിലാകുമ്പോള്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന ഉറപ്പുണ്ട് കാവ്യക്ക്.
സമാന അവസ്ഥ തന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമുള്ളത്.
മാധ്യമങ്ങള്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരും.
ദിലീപിന്റെയും കാവ്യയുടെയും സുഹൃത്തുക്കളുടെയും സ്ഥിതിയും ഇതൊക്കെ തന്നെയാണ്.
കുറ്റം തെളിഞ്ഞിട്ടല്ല വിചാരണ എന്നതാണ് ഇവരെ ഏറെ വേദനിപ്പിക്കുന്നത്.
ദിലീപ് ഒരിക്കലും ഇത്തരം ഒരു നീചപ്രവര്‍ത്തി ചെയ്യില്ലെന്ന് തന്നെയാണ് ഇവരെല്ലാം ഉറച്ചു വിശ്വസിക്കുന്നത്.
പൊതു സമൂഹം നായകനെ ജീവിതത്തില്‍ ‘വില്ലനായി’ കണ്ട് തുടങ്ങുന്നത് സിനിമാ മേഖലയിലെ നില നില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ ദിലീപിന്റെ നിര്‍മ്മാതാക്കളും സംവിധായകര്‍ പോലും നിലവില്‍ പരിഭ്രാന്തിയിലാണ്.
അടുത്തയിടെ റിലീസായ ജോര്‍ജേട്ടന്‍സ് പൂരം പരാജയപ്പെട്ടത് സിനിമാ മേഖലയെ ഞെട്ടിച്ചിരുന്നു.
ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്ന ‘കമ്മാരസംഭവ’ത്തിന്റെ ഷൂട്ടിങ്ങും അനിശ്ചിതത്വത്തിലാണ്.
നായകന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പൂര്‍ണ്ണമായി കഥാപാത്രമായി മാറാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നത്. ഷൂട്ടിങ് ഒരു ദിവസം മുടങ്ങിയാല്‍ തന്നെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം.
മുന്‍പ് മോഹന്‍ലാല്‍, മമ്മുട്ടി താരങ്ങളേക്കാള്‍ സാറ്റ് ലൈറ്റ് വാല്യു ഉണ്ടായിരുന്ന നടനാണ് ദിലീപ്. അതുകൊണ്ട് തന്നെയാണ് ‘ജനപ്രിയ നായകന്‍’ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും മാത്രമാണ് സൂപ്പര്‍സ്റ്റാറുകളായി അംഗീകരിക്കപ്പെടുന്നവര്‍.
ഇവരുടെ സിനിമകളില്‍ ഇരമ്പി കയറുന്ന ആരാധകരുടെ ശക്തിയും മിനിമം ഗ്യാരന്റിയുമാണ് സൂപ്പര്‍ താര പട്ടം നേടി കൊടുത്തത്.
കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് ദിലീപിന്റെ നേട്ടത്തിന്റെ പ്രധാന കാരണം.
എന്നാല്‍ ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവം പുറത്ത് വന്നതോടെ ദിലീപ് ‘ടാര്‍ഗറ്റ് ‘ ചെയ്യപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ സംശയങ്ങള്‍ക്ക് കാരണമായതോടെ താരമൂല്യം ത്രിശങ്കുവിലാണ്.
ഇനി നിരപരാധിത്വം തെളിയിച്ച് തിരിച്ചു വന്നാല്‍ മാത്രമേ താരസിംഹാസനം ദിലീപിന് തിരിച്ച് പിടിക്കാന്‍ പറ്റൂ.
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി തന്നെയാണ് ഇപ്പോള്‍ ഗൂഢാലോചന കണ്ടു പിടിക്കുമെന്ന വാശിയില്‍ താരം തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.
നുണപരിശോധനക്ക് തയ്യാറാണെന്ന് ദിലീപ് തുറന്ന് പറഞ്ഞത് എന്തായാലും അന്വേഷണ ഉദ്യോഗസ്ഥരെയും ഇപ്പോള്‍ ‘വെട്ടി’ലാക്കിയിട്ടുണ്ട്.
ദിലീപിനെതിരെ മൊഴി കൊടുത്ത പള്‍സര്‍ സുനി നുണപരിശോധനക്ക് ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തില്‍ ദിലീപിനെ മാത്രം നുണപരിശോധന നടത്തിയാല്‍ അത് വിവാദത്തിനിടയാക്കുമെന്നതിനാല്‍ പള്‍സര്‍ സുനിയെയും വിഷ്ണുവിനെയും നുണപരിശോധന നടത്തണമെന്ന അഭിപ്രായവും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.
ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇക്കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.