മോദിയുടെ രണ്ടാമൂഴത്തിൽ ഉപപ്രധാനമന്ത്രി അമിത് ഷാ ആയിരിക്കുമെന്ന് റിപ്പോർട്ട് . . !

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഉപപ്രധാനമന്ത്രിയായി ആര്‍.എസ്.എസ് പരിഗണിക്കുന്നു ?

ഇപ്പോഴല്ലങ്കില്‍ 2019 ല്‍ തീര്‍ച്ചയായും അമിത് ഷാ മോദി സര്‍ക്കാറില്‍ രണ്ടാമനാകുമെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദി ഭരണത്തില്‍ ശക്തനായ രണ്ടാമനെ വളര്‍ത്തിയെടുക്കുന്നതിനായി അമിത് ഷായുടെ നേതൃത്യം ഉപയോഗപ്പെടുത്തണമെന്ന താല്‍പര്യമാണ് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തിനുള്ളതത്രെ.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര മന്ത്രിയായി പ്രവര്‍ത്തിച്ച വിശ്വസ്തനാണ് അമിത് ഷാ.
21122168_1995381570697707_779918870_n

ഇപ്പോള്‍ പ്രതിരോധ മന്ത്രി സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലെത്തിയ അമിത് ഷായെ പരിഗണിക്കുമെന്ന് നേരത്തെ ശക്തമായ അഭ്യൂഹമുയര്‍ന്നിരുന്നു.

എന്നാല്‍ താന്‍ ഇപ്പോള്‍ ബി.ജെ.പി അദ്ധ്യക്ഷ പദവിയില്‍ തന്നെ തുടരാനാണ് താല്‍പ്പര്യപ്പെടുന്നതെന്നായിരുന്നു വാര്‍ത്തകളോട് അമിത് ഷാ പ്രതികരിച്ചിരുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് തുടരുകയും അതിന് ശേഷം മോദിയുടെ രണ്ടാം ഊഴത്തില്‍ ഉപപ്രധാനമന്ത്രി പദത്തിലേക്ക് കൊണ്ടുവരാമെന്നുമാണ് സംഘം നേതൃത്വത്തിലെ ‘ധാരണ’യെന്നാണ് റിപ്പോര്‍ട്ട്.
21148272_1995381597364371_531892906_n

പ്രധാനമന്ത്രിയെ മുതല്‍ ബി.ജെ.പി കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയുമെല്ലാം നിശ്ചയിക്കുന്നത് ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ്.

ബി.ജെ.പിക്ക് രാജ്യത്ത് വലിയ വേരോട്ടം ഉണ്ടാക്കിയതിലും കേഡര്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കിയതിലും വലിയ പങ്ക് അമിത് ഷാ വഹിച്ചിട്ടുണ്ടെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് കണക്ക് കൂട്ടുന്ന ആര്‍.എസ്.എസ്, അമിത് ഷാക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതോടെ ബി.ജെ.പി സര്‍ക്കാറിന് കൂടുതല്‍ വേഗത കൈവരുമെന്ന നിലപാടിലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

Top