വാഷിങ്ങ്ടണ്‍: ശത്രു ആക്രമിക്കുന്നതിനു മുന്‍പ് ആക്രമിക്കാന്‍ തയ്യാറായി അമേരിക്ക.
ഉത്തര കൊറിയയെ ഏത് നിമിഷവും ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കാന്‍ അമേരിക്ക സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ആക്രമണത്തിന് മുന്നോടിയായി എല്ലാ രാജ്യങ്ങളോടും ഉത്തര കൊറിയയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രെംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയയെ പൂര്‍ണ്ണമായി ഒറ്റപ്പെടുത്തുന്നതിനാണിത്.
ഉത്തരകൊറിയയുടെ ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണമാണ് പ്രകോപനത്തിന് കാരണം.
ഭൂഖണ്ഡാന്തര മിസൈലില്‍ അത്യാധുനിക ആണവ ബോബ് ഘടിപ്പിച്ചായിരുന്നു ഉത്തര കൊറിയന്‍ പരീക്ഷണം. 150 കിലോ ടണ്‍ വരുമിത്. ഇതേ തുടര്‍ന്ന് നടന്ന നടന്ന ഭൂചലനം മുന്‍ പരീക്ഷണത്തേക്കാള്‍ 9.8 മടങ്ങ് തീവ്രത കൂടിയതായിരുന്നു.
പ്യോങ്യാങിന് സമീപമുള്ള കില്‍ജുവാണ് ഭൂകമ്പത്തിന്റെ പ്രകമ്പന കേന്ദ്രം. ആണവ പരീക്ഷണത്തിനിടെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പ്രകമ്പനമാണ് ഉണ്ടായിരിക്കുന്നതെന്ന് അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഉത്തരകൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്.
ഹിരോഷ്മിയിലും നാഗസാക്കിയിലും പണ്ട് അമേരിക്ക പ്രയോഗിച്ചത് 50 കിലോ ടണ്‍ ശക്തിയുള്ള ബോംബായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ ഈ ആക്രമണം ജപ്പാനെ ശവപ്പറമ്പാക്കിയിരുന്നു.
ഇപ്പോഴത്തെ നോര്‍ത്ത് കൊറിയന്‍ ഭീഷണിയും ജപ്പാന് തന്നെയാണ് വലിയ ഭീഷണി ഉയര്‍ത്തുന്നത്. ദക്ഷിണ കൊറിയ,അമേരിക്ക എന്നിവയാണ് ഭീഷണി നേരിടുന്ന മറ്റ് രാജ്യങ്ങള്‍.
പക്വതയില്ലാത്ത ഭരണാധികാരി കിം ജോങ് ഉന്നിന്റെ വികാര പ്രകടനം ലോകത്തില്‍ സര്‍വ്വനാശം വിതക്കും മുന്‍പ് രണ്ടര കോടി ജനതയുള്ള നോര്‍ത്ത് കൊറിയ ‘ഓര്‍മ്മ’യാകുന്നതാണ് മാനവരാശിക്ക് നല്ലതെന്ന നിലപാടിലാണ് അമേരിക്ക.
അങ്ങോട്ട് കയറി ആക്രമിച്ചില്ലങ്കില്‍ ഏത് നിമിഷവും ഉത്തര കൊറിയന്‍ മിസൈല്‍ ആക്രമണം അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും പ്രതീക്ഷിക്കുന്നുണ്ട്.
അത് കൊണ്ട് തന്നെയാണ് ‘ഒറ്റയടിക്ക് ‘പരിഹാരം തേടിയുള്ള പുതിയ നീക്കം.
അതേസമയം ഉത്തര കൊറിയ ഭീഷണി ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയുടെ അടിയന്തര യോഗം തിങ്കളാഴ്ച വിളിച്ചു ചേർത്തിട്ടുണ്ട്.
സൈനിക നടപടി ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം