ഇഡിക്ക് വിശാല അധികാരം നൽകുന്ന വിധി പുനഃപരിശോധിക്കാനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച്

ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വിശാല അധികാരം നൽകുന്ന വിധി പുനഃപരിശോധിക്കാനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വിധിക്കെതിരെ വന്ന ഹർജികളില്‍ ഒക്ടോബർ 18 മുതൽ പുതിയ ബെഞ്ച് വാദം കേൾക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജിവ് ഖന്ന, ബേലാ എം. ത്രിവേദി എന്നിവരാണ് മൂന്നംഗ ബെഞ്ചിലുള്ളത്.

ഇഡിക്ക് വിശാല അധികാരം നൽകിക്കൊണ്ട് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് 2022ൽ പുറപ്പടുവിച്ച ഉത്തരവാണ് പുനഃപരിശോധിക്കുക. ഇഡിയുടെ രഹസ്യ എഫ്‌ഐആർ, പ്രതിയാകുന്നയാൾ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്, ജാമ്യം ലഭിക്കാനുള്ള കർശന വ്യവസ്ഥകൾ തുടങ്ങിയ വകുപ്പുകൾ പരിശോധിക്കും.

Top