സോളാര്‍ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

pinaray vijayan

തിരുവനന്തപുരം : സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും.

സോളാര്‍ കേസിലെ പ്രത്യേക അന്വേഷണസംഘം വിപുലീകരിക്കുന്നതിനും നടപടികള്‍ ഗവര്‍ണറെ അറിയിക്കുന്നതിനുള്ള നടപടികളും മന്ത്രിസഭ ചര്‍ച്ച ചെയ്യും.

എന്നാല്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ലെന്നാണ് സൂചന. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് അന്വേഷണ രീതി തീരുമാനിക്കും.

Top