അഭയ കേസിലെ ആദ്യ വിധി ഇന്നില്ല ; വിധി പറയുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി

sister abhaya

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് സി.ബി.ഐ പ്രത്യേക കോടതി ഈ മാസം ഒമ്പതിലേക്ക് മാറ്റി.

കേസില്‍ തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയാന്‍ മാറ്റിയത്.

എന്നാല്‍ തെളിവു നശിപ്പിച്ചത് മുന്‍ ആര്‍.ടി.ഒ അടക്കമുള്ളവരാണെന്നും അവരെ പ്രതിചേര്‍ക്കണമെന്നും കാണിച്ച് കെ.ടി മൈക്കിള്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും. കേസില്‍ പ്രതികളായ മൂന്നു പേരുടെ വിടുതല്‍ ഹര്‍ജിയും ഇന്ന് സി.ബി.ഐ കോടതി പരിഗണിക്കുന്നുണ്ട്.

Top