special enquiry team; rothek rape case

ചണ്ഡീഗഡ്: റോത്തേക്കില്‍ 21 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവതിയുടെ വീട് സന്ദര്‍ശിച്ച ഹരിയാന എഡിജിപി മൊഹമ്മദ് അകിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുമെന്നും എഡിജിപി വ്യക്തമാക്കി.
ഈ മാസം 13 നാണ് 21 കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സംഘം യുവതിയെ താമസസ്ഥലമായ ഭിവാനിയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഈ സംഭവത്തില്‍ നല്‍കിയ പരാതി പിന്‍വലിക്കാഞ്ഞതിന്റെ പ്രതികാരമായിട്ടായിരുന്നു യുവതിയെ വീണ്ടും പീഡിപ്പിച്ചത്.

മൂന്ന് വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട് നല്‍കിയ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികള്‍.

ഇവര്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയേയും വീട്ടുകാരേയും സമീപിച്ചിരുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കാമെന്നും പ്രതികള്‍ പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിന് വഴങ്ങിയില്ല. കേസ് പിന്‍വലിക്കണമെന്നുള്ള പ്രതികളുടെ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് സ്വദേശമായ ഭിവാനി വിട്ട് റോത്തേക്കിലാണ് താമസം മാറ്റുകയായിരുന്നു യുവതിയും കുടുംബവും.

Top