പാക്ക് അതിര്‍ത്തിയിലും മ്യാന്‍മറിലും ഇന്ത്യന്‍ പ്രതികാരം, വീണ്ടും ഞെട്ടി ലോകരാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനിപ്പോള്‍ ‘സുവര്‍ണ്ണ’ കാലഘട്ടമാണ്.

അടിച്ചാല്‍ ‘പലിശയടക്കം’ തിരിച്ചടിക്കുന്ന സൈനിക കരുത്തില്‍ രാജ്യവും ഇപ്പോള്‍ ഏറെ അഭിമാനിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ഒരേസമയം പാക്കിസ്ഥാന്റെയും മ്യാന്‍മറിന്റെയും അതിര്‍ത്തികളില്‍ വിതച്ചത് വന്‍ നാശനഷ്ടമാണ്.

പാക്ക് മണ്ണില്‍ കയറി ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിനു ശേഷം ലോക രാഷ്ട്രങ്ങളെ അമ്പരിപ്പിക്കുന്ന ശക്തമായ ആക്രമണമാണ് ഇന്ത്യന്‍ സേന ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

മ്യാന്‍മറിലെ ഭീകര ക്യാംപുകള്‍ ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നാഗാ ഭീകരരുടെ ശവശരീരം പോലും ചിന്നി ചിതറിയ അവസ്ഥയിലാണ്.

എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് തിട്ടപ്പെടുത്താന്‍ പറ്റാത്ത രീതിയില്‍ കൊടും നാശമാണ് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തി കടന്നായിരുന്നില്ല ആക്രമണമെന്ന് അധികുതര്‍ ഒദ്യോഗികമായി പറയുന്നുണ്ടെങ്കിലും അതിര്‍ത്തി കടന്ന് മ്യാന്‍മറില്‍ പ്രവേശിച്ച് തന്നെയാണ് ഇന്ത്യ ഈ സാഹസം കാട്ടിയതെന്നാണ് പുറത്തു വരുന്ന വിവരം.

പുലര്‍ച്ചെ 4.45 നായിരുന്നു ഇന്ത്യന്‍ ഓപ്പറേഷന്‍. നേരത്തെ് ഇരുപതോളം ഇന്ത്യന്‍ സൈനികരെ വധിച്ച ഭീകര ഗ്രൂപ്പിനുള്ള രണ്ടാമത്തെ തിരിച്ചടിയാണിത്.
22052728_2009626965939834_1230883573_n

2015ലും സമാനമായ രീതിയില്‍ മ്യാന്‍മറില്‍ കയറി ഭീകര ക്യാംപുകള്‍ ഇന്ത്യന്‍ സേന ആക്രമിച്ചിട്ടുണ്ട്. അന്ന് 15 ഭീകരരാണ് കൊല്ലപ്പെട്ടിരുന്നത്.

പാക്ക് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്ക് സൈന്യത്തിനും ‘എട്ടിന്റെ പണിയാണ്’ ഇപ്പോള്‍ ഇന്ത്യ നല്‍കി വരുന്നത്.

‘ഓപ്പറേഷന്‍ അര്‍ജുന്‍’ എന്ന് പേരിട്ട സൈനിക നടപടിയില്‍ പേടിച്ച് ചര്‍ച്ചക്കായി പാക്ക് സൈന്യത്തിലെ ഉന്നതര്‍ തന്നെ പറന്നെത്തിയിരിക്കുകയാണ്.

സാധാരണക്കാരായ ഗ്രാമവാസികളെയടക്കം ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയാണ് ‘ഓപ്പറേഷന്‍ അര്‍ജുന്‍’

പാക്ക് പ്രകോപനത്തിന് ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന പാക്ക് സൈന്യത്തിലെയും ചാരസംഘടനയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകള്‍ ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിടുന്നതാണ് ഈ ഓപ്പറേഷന്‍.

ഇന്ത്യയുടെ ‘സാമ്പിള്‍ വെടിക്കെട്ടില്‍’ തന്നെ ഭയന്ന പാക്ക് സൈനിക നേതൃത്വം ഇന്ത്യന്‍ ബോഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ് എഫ്) ഡയറക്ടര്‍ കെ.കെ.ശര്‍മ്മയുമായി സന്ധി സംഭാഷണത്തിന് ശ്രമിച്ചു വരികയാണിപ്പോള്‍.

പാക്ക് റേഞ്ചേഴ്‌സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അസ്ഗര്‍ നവീദ് ഹയാത്ത് ഖാനാണ് ഇന്ത്യന്‍ സേനയുമായി അനുരഞ്ജനത്തിന് ശ്രമിക്കുന്നത്.

അതിര്‍ത്തിയിലെ വെടിവയ്പ് ഇന്ത്യ അവസാനിപ്പിക്കണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നുമാണ് ആവശ്യം.
22054309_2009626959273168_698822110_n

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ അതിര്‍ത്തിസേന നടത്തിയ ആക്രമണത്തില്‍ ഏഴ് പാക്ക് സൈനികര്‍ ഉള്‍പ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പാക്ക് ചാരന്‍മാരും ഉള്‍പ്പെടും. ഒട്ടേറെ പാക്ക് ബോര്‍ഡര്‍ ഔട്ട് പോസ്റ്റുകളും ചാമ്പലായി.

അതിര്‍ത്തികളില്‍ സംഹാര താണ്ഡവമാടുന്ന ഇന്ത്യന്‍ സേനയുടെ നടപടിയെ ലോക രാഷ്ട്രങ്ങള്‍ അത്ഭുതത്തോടെ വീക്ഷിക്കുമ്പോള്‍ ചൈന ഗൗരവമായാണ് കാണുന്നത്.

ദോക് ലാമില്‍ കടന്നു കയറി ചൈനയെ പ്രകോപിപ്പിച്ച ഇന്ത്യയുടെ, താല്‍ക്കാലികമായുള്ള ഒരു നടപടിയല്ല അതെന്ന വിലയിരുത്തലിലാണ് ചൈനീസ് ഭരണകൂടം.

ആരുമായും ഏറ്റുമുട്ടാന്‍ മടിയില്ലന്ന സന്ദേശം ഇന്ത്യ നല്‍കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നതാണ് അവരെ കുഴക്കുന്ന ചോദ്യം.

‘ഹൈഡ് ‘ ചെയ്തു വച്ച വന്‍ ആണവ ശേഖരം ഇന്ത്യയ്ക്കുണ്ടെന്നാണ് ചൈനയുടെ അനുമാനം.

പാക്കിസ്ഥാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക കണ്ടെത്തിയതുപോലെ ഇന്ത്യയുടെ രഹസ്യ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ മറ്റൊരു രാജ്യത്തിനും സാധിക്കാത്തതിനാല്‍ വ്യക്തമായ ഒരു ധാരണ ആര്‍ക്കുമില്ലന്നതാണ് യാഥാര്‍ത്ഥ്യം.

പാക്കിസ്ഥാനെ മുന്‍നിര്‍ത്തി യഥാര്‍ത്ഥത്തില്‍ ചൈനക്കെതിരായ ആയുധ ബലം കൂട്ടുകയാണ് ഇന്ത്യ ചെയ്തതെന്നാണ് അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ കരുതുന്നത്.

Top