പിണറായി സർക്കാറിനെ ‘പാഠം പഠിപ്പിക്കാൻ’ കിരൺ ബേദിയെ ഗവർണ്ണറാക്കാൻ നീക്കം ?

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനം പൂര്‍ത്തിയായതോടെ ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച വാര്‍ത്തകളും സജീവമായി.

കേരളത്തില്‍ പിണറായി സര്‍ക്കാറില്‍ ‘പിടിമുറുക്കാന്‍’ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനോട് ഗവര്‍ണ്ണര്‍ സദാശിവത്തെ മാറ്റണമെന്ന ആവശ്യം ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം ഉന്നയിച്ചിട്ടുണ്ട്.

അടുത്തയിടെ തിരുവനന്തപുരത്ത് ആര്‍.എസ്.എസ് കാര്യവാഹക് കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണ്ണര്‍ ഇടപെട്ട് വിളിച്ചു വരുത്തിയെങ്കിലും സംഘപരിവാര്‍ നേതൃത്വം തൃപ്തരല്ല.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സദാശിവത്തില്‍ നിന്നും ഇതില്‍ കുടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലന്ന നിലപാടിലാണ് സംഘ നേതൃത്ത്വം.
21330686_1998508573718340_1257471755_o (1)

ആര്‍.എസ്.എസ്‌കാരനായ ഗവര്‍ണ്ണര്‍ കേരളത്തില്‍ വരണമെന്നതാണ് അവരുടെ താല്‍പ്പര്യം.

എന്നാല്‍ സദാശിവത്തെ മാറ്റി അങ്ങനെ ഒരാളെ നിയമിച്ചാല്‍ അത് ബോധപൂര്‍വ്വം രാഷ്ട്രീയ പക വീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതാണെന്ന ആക്ഷേപം വരുമെന്ന ആശങ്ക മോദിക്കുണ്ടത്രെ.

ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിനെ ‘പാഠം പഠിപ്പിക്കാന്‍’ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ പെണ്‍പുലിയെ രംഗത്തിറക്കാന്‍ ആലോചന നടക്കുന്നതായാണ് പ്രമുഖ ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതുച്ചേരി ലഫ്.ഗവര്‍ണ്ണറായ കിരണ്‍ ബേദിയെ കേരള ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇതിനായി ആവശ്യമെങ്കില്‍ സദാശിവത്തെ പുതുച്ചേരിക്ക് മാറ്റിയേക്കുമത്രെ.

ലഫ്.ഗവര്‍ണ്ണര്‍മാര്‍ക്ക് അധികാരം കൂടുതല്‍ ഉള്ളതിനാല്‍ ചെറിയ സംസ്ഥാനമാണെങ്കിലും സദാശിവം ഇത്തരമൊരു ഓഫര്‍ വന്നാല്‍ നിരസിക്കാന്‍ സാധ്യതയില്ലന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്‌നാട് അടക്കം ചില സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാരെ ഉടന്‍ നിയമിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
21330933_1998497617052769_1800909475_o
വാര്‍ത്ത ശരിയാണെങ്കില്‍ കിരണ്‍ ബേദി കേരള ഗവര്‍ണ്ണറാകുന്നത് പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

പുതുച്ചേരി ലഫ്.ഗവര്‍ണ്ണറായിരിക്കെ അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ പട്രോളിങ് നടത്തി സ്ത്രീ സുരക്ഷ വിലയിരുത്തിയ കിരണന്‍ ബേദി എന്നും ലൈവായി ഇറങ്ങാന്‍ ധൈര്യപ്പെടുന്ന വ്യക്തിയാണ്.

ഫെഡറല്‍ സംവിധാനത്തിന്‍ മേലുള്ള കടന്നുകയറ്റമായി ഗവര്‍ണ്ണറുടെ ഇടപെടലിനെ ചിത്രീകരിച്ചാലും പിടിക്കാന്‍ പറ്റുന്ന ‘ ഫയലുകളില്‍’ പിടിക്കാനും തലവേദനയുണ്ടാക്കാനും ബേദിവന്നാല്‍ സാധ്യതയുണ്ട്.
21298708_1998497630386101_48759925_o

ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ നോ പാര്‍ക്കിങ്ങിലായ ഇന്ദിരാഗാന്ധിയുടെ വാഹനം ക്രെയിന്‍ വച്ച് പൊക്കി മാറ്റി രാജ്യത്തെ ഞെട്ടിച്ച വ്യക്തിയാണ് ഈ മുന്‍ വനിത ഐ.പി.എസ് ഓഫീസര്‍.

ആത്യന്തികമായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പിണറായി സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്ന ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്ത്വം ‘കൈവിട്ട കളിക്ക്’ തയ്യാറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍

Top