ഇന്ത്യയെ ആക്രമിച്ചാൽ ചൈന സർവ്വനാശം വിളിച്ചു വരുത്തുമെന്ന് ആണവ ശാസ്ത്രജ്ഞർ

വാഷിങ്ടണ്‍: ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ചൈന കല്ലെറിയുന്നത് അവരുടെ തന്നെ നാശത്തിലേക്കാണ് വഴിവെക്കുകയെന്ന് അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞര്‍. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇന്ത്യാ-ചൈന യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ അത് ലോകയുദ്ധത്തിലാണ് കലാശിക്കുക.

ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കാന്‍ ചൈനക്ക് പറ്റുമെങ്കില്‍ ചൈന എന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ അത്തരമൊരു യുദ്ധം കാരണമായി തീരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
20891408_422263588169219_1726232267_n

ഇന്ത്യയുമായി മാത്രമല്ല ജപ്പാനും വിയ്റ്റ്‌നാമും ഉള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്.

ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ ചെന്നാല്‍ ഒരുപാട് ശത്രുക്കളെ ഒറ്റക്ക് നേരിടേണ്ട സാഹചര്യം ചൈനക്കുണ്ടാകും.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത വന്‍ ആണവ ശേഖരങ്ങളും ആധുനിക സംവിധാനങ്ങളും ഇന്ത്യക്കുണ്ടെന്നും അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് രാജ്യങ്ങളില്‍ പലതിനെയും പോലെ കണ്ടുപിടുത്തങ്ങള്‍ എല്ലാം കൊട്ടിഘോഷിക്കാതെ മിക്കതും ഇന്ത്യ ഹൈഡ് ചെയ്ത് വച്ചിരിക്കുകയാണ്.
20864511_422263591502552_1002416617_n

പാക്കിസ്ഥാനാണ് ശത്രു എന്ന് പ്രഖ്യാപിച്ച് യഥാര്‍ത്ഥത്തില്‍ ചൈനയെ മുഴുവന്‍ നിമിഷ നേരം കൊണ്ട് ചാരമാക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയുമായി തര്‍ക്കമുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ഉണ്ടാക്കിയെടുത്തിട്ടുള്ള തന്ത്ര പരമായ അടുപ്പം ‘ഭാവി’വെല്ലുവിളി മുന്‍കൂട്ടി കണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ്.

പരസ്പര വൈരികളായ റഷ്യയും അമേരിക്കയും ഇപ്പോഴത്തെ തര്‍ക്കത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതില്‍ തന്നെ ആ രാജ്യത്തിന് ലോക രാജ്യങ്ങള്‍ക്കിടയിലുള്ള പിന്തുണ വ്യക്തമാക്കുന്നതാണ്.

ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങിയാല്‍ പാക്കിസ്ഥാനല്ലാതെ മറ്റൊരു രാജ്യത്തിന്റെയും പിന്തുണ ചൈനക്ക് ഇപ്പോള്‍ ഉറപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ പാക്കിസ്ഥാന്‍ ഒരു ‘ഇര’യേ അല്ലന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.

എപ്പോഴും രണ്ട് ശത്രുവിനെ ഒറ്റക്ക് നേരിടേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ സൈനിക ശക്തിരൂപപ്പെടുത്തിയിരിക്കുന്നതത്രെ.

ലോക രാഷ്ട്രങ്ങളുടെ തന്ത്രപരമായ പിന്തുണ ആര്‍ജ്ജിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് വെളിപ്പെടുത്തല്‍. ഇസ്രയേല്‍ ടെക്‌നോളജിയില്‍ പടുത്തുയര്‍ത്തിയ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളും മികച്ചതാണ്.
20891406_422263564835888_1735039568_n

ലോകത്തെ മുന്‍ നിര സാമ്പത്തിക-സൈനിക ശക്തിയായ ചൈനയെ കടത്തിവെട്ടുന്ന കുതിപ്പ് ഇന്ത്യ തുടങ്ങിയതാണ് ആത്യന്തികമായി ചൈനയുടെ പ്രകോപനത്തിന് കാരണമെന്നാണ് അമേരിക്കന്‍ ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍.

അധികം താമസിയാതെ മേഖലയിലെ തങ്ങളുടെ അപ്രമാധിത്വം നഷ്ടപ്പെടുമെന്ന് ചൈന ഭയക്കുന്നു. പാക്കിസ്ഥാനുമായി കൂടുതല്‍ സഹകരണത്തിന് അവരെ പ്രേരിപ്പിച്ചതും ഈ തിരിച്ചറിവാണ്.

എന്നാല്‍ പാക്ക് അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ശക്തമായ ബന്ധം തുടരുന്ന ഇന്ത്യ, ഈ വെല്ലുവിളിക്ക് ചുട്ട മറുപടിയാണ് ഇപ്പോള്‍ നല്‍കി വരുന്നത്.

പാക്ക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സേന ഭീകര ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ മിന്നല്‍ ആക്രമണത്തിനു ശേഷം അടുത്തയിടെ സമാനമായ രീതിയില്‍ ഇറാന്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം വ്യക്തമായ സന്ദേശം നല്‍കുന്നതായാണ് അമേരിക്കയുടെ വിലയിരുത്തല്‍.
20885106_422263551502556_775120087_n

ആണവ മുങ്ങികപ്പലുകളുള്‍പ്പെടെ വന്‍ നാശം വിതയ്ക്കാവുന്ന അനവധി ആയുധങ്ങളും അര കോടിയോളം സൈനികരുമുള്ള ഇന്ത്യ ലോകത്തെ പ്രധാന സൈനിക ശക്തി തന്നെയാണെന്നാണ് ശാസ്ത്രഞ്ജരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഇന്ത്യ-ചൈന തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിച്ചാല്‍ അമേരിക്ക ഉടന്‍ ചൈനയുടെ അടുത്ത സുഹൃത്തായ ഉത്തര കൊറിയയെ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

Top