തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി. എന്നാല്‍ പെന്‍ഷന്‍ കുടിശിക മാര്‍ച്ചില്‍ തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന് 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്നും ധനമന്ത്രി പറഞ്ഞു.
സമഗ്രപുനസംഘടനയിലൂടെ കെഎസ്ആര്‍ടിസിയെ ലാഭകരമാക്കുകയാണ് ലക്ഷ്യം. ശമ്പളവും പെന്‍ഷനും സ്വയം ഏറ്റെടുക്കാന്‍ പര്യാപ്തമാക്കും. കെഎസ്ആര്‍ടിസി പുനഃരുദ്ധരിക്കും. 3500 കോടി വായ്പ ഉടന്‍ ലഭ്യമാക്കും. ഈ തുക ഉപയോഗിച്ച് ഹൃസ്വകാല വായ്പ തിരിച്ചടയ്ക്കും. മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. 1507 കോടി രൂപ ഇതുവരെ നല്‍കി.
കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതിന് ആയിരം കോടിരൂപയുടെ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തും.