പൊലീസിന് തിരിച്ചറിയാൻ കഴിയാത്ത സത്യം രഞ്ജനി ഹരിദാസ് പോലും തിരിച്ചറിഞ്ഞു . . !

കൊച്ചി : കൊച്ചിയില്‍ മൂന്ന് സ്ത്രീകള്‍ ആക്രമിച്ച് തല അടിച്ച് പൊട്ടിച്ച യുബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡ്രൈവര്‍ ഷെഫീക്കിനെതിരെ കേസടുത്തിരിക്കുന്നത്.

നടപടി നിയമാനുസൃതമാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.

പട്ടാപ്പകല്‍ മൂന്ന് സ്ത്രീകള്‍ യൂബര്‍ ഡ്രൈവറെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിനും അടിവസ്ത്രം വലിച്ച് കീറിയതിനും ദൃക്‌സാക്ഷികള്‍ നിരവധി പേരാണ്.

ഇതു സംബന്ധമായി ചാനല്‍ വാര്‍ത്തയും ദൃശ്യങ്ങളും പുറത്തു വരികയുമുണ്ടായി.

എന്നിട്ടും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മരട് പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ അടി കിട്ടിയതും മാനഹാനിയുണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും യൂബര്‍ ഡ്രൈവറാണ്.

കടുത്ത സ്ത്രീപക്ഷവാദികളായവര്‍ പോലും മൂന്ന് യുവതികള്‍ കാണിച്ച ആക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.

സ്ത്രീ സമൂഹത്തിന് തന്നെ അപമാനകരമായ പ്രവര്‍ത്തിയാണ് മൂന്ന് യുവതികള്‍ ചേര്‍ന്ന് യൂബര്‍ ഡ്രൈവറോട് കാണിച്ചതെന്നാണ് ഇവര്‍ ചൂണ്ടി കാണിക്കുന്നത്.

സ്ത്രീകള്‍ക്കു വേണ്ടി ഏറ്റവും ശക്തമായി രംഗത്തിറങ്ങുന്ന പ്രമുഖ ചാനല്‍ അവതാരക രഞ്ജനി ഹരിദാസിന് പോലും ‘തികച്ചും നീതിയുക്തമല്ലാത്ത പ്രവൃത്തി, ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം’ എന്ന് പറഞ്ഞ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടേണ്ടി വന്നു.
22091753_2009103199325544_87859629_n

സംഭവത്തിന് ദൃക്‌സാക്ഷികളായ സ്ത്രീകളും ഡ്രൈവറോട് മൂന്ന് യുവതികള്‍ കാണിച്ചത് പോക്രിത്തരമാണെന്ന നിലപാടിലാണ്.

ഡ്രൈവറുടെ പരാതിയില്‍ നേരത്തെ യുവതികള്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇത്രയും മാരകമായ പരിക്ക് ഡ്രൈവര്‍ക്കുണ്ടായിട്ടും യുവതികള്‍ക്കു മേല്‍ നിസാര വകുപ്പുകള്‍ ചുമത്തി സ്‌റ്റേഷനില്‍ നിന്നും ജാമ്യം നല്‍കി വിടുകയാണ് ചെയ്തത്.

ഇതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് അപ്രതീക്ഷിതമായി വാദിയെ തന്നെ പൊലീസ് ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ആദ്യ വനിതാ ഗുണ്ടയുള്ള നാട്ടില്‍ ഇങ്ങനെയാണ് പൊലീസ് നീതി നടപ്പാക്കുന്നതെങ്കില്‍ അധികം താമസിയാതെ കാക്കിയുടെ മേലും ‘കൈവയ്ക്കാന്‍’ സ്ത്രീ എന്ന അഹങ്കാരം വച്ച് ആരെങ്കിലും തയ്യാറായാലും ഇതേ നിലപാട് തന്നെയാണോ പൊലീസ് സ്വീകരിക്കുക എന്നതാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

ആക്രമണ സംഭവത്തിന് സാക്ഷിയായ തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ് പൊലീസിന് വ്യക്തമായ മൊഴി നല്‍കിയിരുന്നു.
22052689_2009103212658876_2098517153_n

പൂള്‍ ടാക്‌സി പ്രകാരം വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷെഫീഖിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷെഫീഖ് തയാറാകാത്തതിനെ തുടര്‍ന്ന് യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തുന്നു.

കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷെഫീഖിന്റെ പരാതി പൂര്‍ണമായും സത്യമാണെന്നും ഷിനോജ് പറഞ്ഞു. ഇതിനു പുറമേ നടുറോഡില്‍ ഷെഫീഖിന്റെ മുണ്ടഴിച്ച് അടിവസ്ത്രം വരെ യുവതികള്‍ വലിച്ചു കീറിയെന്നും ഷിനോജ് പറയുന്നു.

അക്രമത്തിന്റെ തീവ്രതയനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്നു തന്റെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ഷിനോജ് പറഞ്ഞു.

Top