ഇന്ത്യക്കൊപ്പം റഷ്യ ; കൊറിയക്ക് മുൻപ് ഇന്ത്യാ – പാക് യുദ്ധത്തിന് ദർശിച്ച് ലോകം . .

ലോസ്ആഞ്ചല്‍സ്: ലോകം മൂന്നാം ലോക യുദ്ധഭീതിയിലേക്ക് വഴിയൊരുക്കി ഇന്തോ-പാക് അതിര്‍ത്തികള്‍ യുദ്ധസമാന സംഘര്‍ഷത്തിലേക്ക്.

ഉത്തര കൊറിയ- അമേരിക്കന്‍ സംഘര്‍ഷം മൂര്‍ഛിക്കുകയും അണുവായുധം പ്രയോഗിക്കുമെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ കൊറിയന്‍ തീരം യുദ്ധസമാനമായ സാഹചര്യത്തിലാണ്.

അമേരിക്കന്‍ പടക്കപ്പലുകള്‍ കൊറിയന്‍ തീരത്തിനടുത്ത് ആക്രമണത്തിനൊരുങ്ങി നില്‍പ്പാണ്. സിറിയയില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചതും ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കെതിരെ റഷ്യയുടെ ആക്രമണങ്ങളും അതിനെതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ അണിനിരക്കുന്നതും യുദ്ധസമാന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.

രണ്ടു ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറുത്ത പാക് നടപടിക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന് സഹായം നല്‍കാന്‍ ചൈനക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. അമേരിക്കയില്‍ നിന്നും ഉത്തരകൊറിയയെ രക്ഷിക്കാനായിരിക്കും ചൈന മുന്‍കൈയ്യെടുക്കുക.

ഇന്ത്യയുമായി ശക്തമായ നയതന്ത്ര സൈനിക ബന്ധമുള്ള റഷ്യ പാക്കിസ്ഥാനെതിരായ സൈനിക നീക്കത്തില്‍ ഇന്ത്യയെ പിന്തുണക്കും. പാക്കിസ്ഥാനെതിരായ നിലപാടാണ് ഇക്കാര്യത്തില്‍ അമേരിക്കക്കുമുള്ളത്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ചൈനമാത്രമാണ് പാക്കിസ്ഥാന് പിന്തുണ നല്‍കുന്നത്.

സിറിയയിലെയും ബാള്‍ട്ടിക് രാാജ്യങ്ങളിലെയും ആക്രമണങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും റഷ്യ തയ്യാറായിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ റഷ്യയുടെ സൈനിക ശേഷി വന്‍തോതില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധത്തിനുവേണ്ടി മൂന്നു മടങ്ങ് തുകയാണ് ഇപ്പോള്‍ റഷ്യ ചെലവഴിക്കുന്നത്.

പാക്കിസ്ഥാനില ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പിന്നാലെ രണ്ടു ജവാന്‍മാരുടെ തലയറുത്തതിനെതിരെ ശക്തമായ സൈനിക നടപടിക്കാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഉത്തരകൊറിയയെ ആക്രമണത്തിലൂടെ മര്യാദപഠിപ്പിക്കാന്‍ അമേരിക്കയും ജപ്പാനും കൈകോര്‍ക്കുന്നു. കൊറിയയെ രക്ഷിക്കാന്‍ ചൈനയും അണിനിരക്കുന്നുണ്ട്. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെല്ലാം ആഭ്യന്തര യുദ്ധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്.

റഷ്യയും നാറ്റോ സഖ്യരാജ്യങ്ങളും ഇവിടങ്ങളില്‍ ഇടപെടുന്നുണ്ട്. ആണവായുധങ്ങളും അവ ലക്ഷ്യങ്ങളിലെത്തിക്കാന്‍ മിസൈല്‍ സംവിധാനങ്ങളുമുള്ള രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും ചൈനയും ഇന്ത്യയും പാക്കിസ്ഥാനും ഉത്തരകൊറിയയുമെല്ലാം. അതിനാല്‍ തന്നെ ആക്രമണങ്ങള്‍ ലോകത്തിനു തന്നെ വിനാാശകരമാകുമെന്ന വിലയിരുത്തലാണ് ഐക്യരാഷ്ട്രസഭക്കുള്ളത്.

Top