ജമ്മുകശ്മീരിന്റെ പ്രത്യേക പദവി; ഒന്നിച്ച് പോരാടാന്‍ തയ്യാറായി രാഷ്ട്രീയ പാര്‍ട്ടികള്‍

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരാന്‍ ഒന്നിച്ച് പോരാടാന്‍ തയ്യാറായി സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം കഴിയുമ്പോഴാണ് ഈ തീരുമാനവുമായി പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിനാണ് ഒരുമിച്ചു പോരാടാന്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചത്.

ദീര്‍ഘനാളായുള്ള വൈരം മറന്നാണ് പാര്‍ട്ടികള്‍ ഒന്നിച്ചതെന്ന പ്രത്യേകതയാണ് ഇപ്പോളുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, കോണ്‍ഗ്രസ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് ഒരുമിച്ചു നില്‍ക്കുന്നത്. 2019 ഓഗസ്റ്റ് നാലിന് നടത്തിയ ഗുപ്കര്‍ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ട്ടികളുടെ പുതിയ നീക്കം.

കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഫാറൂഖ് അബ്ദുല്ലയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ മെഹ്ബൂബ മുഫ്തി സന്തോഷം പ്രകടിപ്പിച്ചു.അതേസമയം ജമ്മുകശ്മീരിലെ പാര്‍ട്ടികളുടെ നീക്കം ദിവാസ്വപ്നമാണെന്ന് ബിജെപി പ്രതികരിച്ചു.

Top