വാഷിങ്ങ്ടണ്‍: ഇന്ത്യക്കെതിരെ ചൈന കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക വന്‍തോതില്‍ സൈനികരെ രംഗത്തിറക്കി ചൈനയെ പ്രതിരോധിക്കുമെന്ന് വാഷിങ്ടണ്‍ കേന്ദ്രമായ അന്താരാഷ്ട്ര പഠന കേന്ദ്രത്തിലെ വിദഗ്ദന്‍ സാക്ക് കൂപ്പര്‍.
ഇനി ഒരിക്കലും ചൈനയുടെ പ്രകോപനത്തെ മൂകസാക്ഷിയായി നോക്കി കണ്ട് മാറി നില്‍ക്കാന്‍ അമേരിക്ക തയ്യാറാവില്ല. ചൈനയെ പ്രതിരോധത്തിലാക്കുന്ന നടപടിയിലേക്ക് അമേരിക്ക കടക്കുമെന്നും സാക്ക് കൂപ്പര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അമേരിക്ക ഇടപെടാനുള്ള സാധ്യത കുറവാണെന്നും സാക്ക് കൂപ്പര്‍ പറയുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇന്ത്യയെ അമേരിക്കയിലേക്ക് കൂടുതല്‍ അടുപ്പിക്കും. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ അമേരിക്ക ഏറെ നാളായി ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയെ ഒപ്പം ചേര്‍ക്കുന്നത് അമേരിക്കയ്ക്ക് ഗുണകരമാകും.
ഇന്ത്യയ്ക്ക് മേല്‍ ഇനിയും ചൈന സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍, അത് ആഗോള തലത്തില്‍ തന്നെ ചൈന വിരുദ്ധ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് ചൈന ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറച്ചു ദിവസങ്ങളായി അമേരിക്കയും ചൈനയും തമ്മില്‍ സൈനിക വടംവലി നടക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ പ്രദേശത്തേക്ക് അമേരിക്ക സൈനിക വിന്യാസം നടത്തുന്നതിലേക്ക് ഇത് വഴിവയ്ക്കുമെന്നും, ഇപ്പോള്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സൈനിക നടപടിയിലേക്ക് നയിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് എല്ലാ വിധ പിന്തുണയും അമേരിക്ക നല്‍കുമെന്നും കൂപ്പര്‍ വിലയിരുത്തുന്നു.
ചൈനയും ഇന്ത്യയും ഭൂട്ടാനും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന ഡോംഗ്ലോംഗ് മേഖലയില്‍ ചൈന റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം രണ്ട് മാസമായി തുടരുകയാണ്. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് റോഡ് നിര്‍മ്മിക്കുന്നത് ഇന്ത്യന്‍ സൈന്യം തടഞ്ഞെന്നാണ് ചൈനയുടെ വാദം. തങ്ങളുടെ അതിര്‍ത്തിയിലേക്ക് ഇന്ത്യ കടന്നു കയറിയെന്നും ചൈന ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറിയ ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം തടയുന്ന വീഡിയോ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടതോടെ ആ വാദം തകരുകയായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയുമായി ഒരു സംഘര്‍ഷത്തിലേക്ക് ചൈന നീങ്ങുന്നതിനെതിരെ റഷ്യയും കടുത്ത നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അനവധി വര്‍ഷങ്ങളായി ഇന്ത്യയുടെ ഉറച്ച ആയുധ-സൈനീക പങ്കാളിയാണ് റഷ്യ.
ലോക വന്‍ശക്തികളായ അമേരിക്കക്കും റഷ്യയ്ക്കും പുറമെ ജപ്പാനും ഫ്രാന്‍സുമടക്കമുള്ള സൈനീകശക്തികളും ഇന്ത്യക്കൊപ്പമാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.