എസ്പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു

ഡല്‍ഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ (61)അന്തരിച്ചു.അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

കഴിഞ്ഞ മേയില്‍ വിരമിക്കാനിരിക്കെ സിന്‍ഹയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിന്‍ഹ. എസ്പിജി ഡയറക്ടര്‍ ആണെങ്കിലും അരുണ്‍കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സിന്‍ഹ.

അരുണ്‍കുമാര്‍ സിന്‍ഹയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരള പൊലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ മികവോടെ നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുണ്‍കുമാര്‍ സിന്‍ഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Top