സ്‌പൈസ് F3 11 ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

f3

ന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സ്‌പൈസ് ഡിവൈസ് ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണ്‍ F3 11 പുറത്തിറക്കി. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. റോസ് ഗോള്‍ഡ്, ബ്ലാക്ക്, ഫാന്റം റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 5,599 രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ വില. സ്‌പൈസ് F3 11 ഇന്നു മുതല്‍ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും ലഭ്യമാകും.

5.45 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ 1.1 Ghz മീഡിയടെക് പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.0 ഓറിയോ, 1 GB റാം, 16GB സ്‌റ്റോറേജ്, 5 എംപി റിയര്‍ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 2400 mAh ബാറ്ററി എന്നിവയാണ് സ്‌പൈസ് F3 11 ന്റെ സവിശേഷതകള്‍.

Top