ഡൽഹി: സ്പൈസ് ജെറ്റ് വിമാന സർവീസുകൾക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാൻ വ്യോമയാനമന്ത്രലായം തീരുമാനിച്ചു. ഒക്ടോബർ 29 വരെ അൻപത് ശതമാനം സർവീസുകൾ മാത്രമേ അനുവദിക്കുയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. സർവീസുകൾ അടിക്കടി അപകട സാഹചര്യങ്ങൾ നേരിട്ട പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ 27 മുതലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പിന്നീട് സമാന സംഭവങ്ങൾ ആവർത്തിച്ചില്ലെങ്കിലും ഒരു മാസം കൂടി നിയന്ത്രണം തുടരട്ടെയെന്നാണ് മന്ത്രാലയത്തിൻറെ നിലപാട്. ഷെഡ്യൂൾ വെട്ടിക്കുറച്ച പശ്ചാത്തലത്തിൽ 80 പൈലറ്റുമാരോട് മൂന്ന് മാസം ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കാൻ സ്പൈസ് ജെറ്റ് നിർദ്ദേശിച്ചിരിക്കുകയാണ്.