കുങ്കുമപ്പൂവിനെ വിപണിയില്‍ ഉയർത്താൻ സ്‌പൈസസ്‌ ബോര്‍ഡും ജമ്മുകശ്മീരും ഒന്നിക്കുന്നു

spices-bord

ജമ്മുകശ്മീർ: കശ്മീർ കുങ്കുമപ്പൂവിന് അന്താരാഷ്ട്ര വിപണിയില്‍ പ്രചാരമുണ്ടാക്കുന്നതിനായി സ്‌പൈസസ്‌ബോര്‍ഡും, ജമ്മുകശ്മീർ സര്‍ക്കാരും കൈകോര്‍ക്കുന്നു.

ഉല്‍പന്നത്തിന്റെ മികച്ച ഗുണമേന്മ ഉറപ്പാക്കിയും, വിപണന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയുമാണ് പദ്ധതി നടപ്പിലാക്കുക.

മാത്രമല്ല, ശ്രീനഗറില്‍ നടന്ന ദേശീയ സെമിനാറില്‍ സുഗന്ധവ്യഞ്ജനമെന്ന നിലയില്‍ കുങ്കുമപ്പൂവ് എങ്ങനെ വിപണനം ചെയ്യാമെന്നുള്ള ചർച്ചകൾ നടന്നിരുന്നു.

കശ്മീർ കുങ്കുമപ്പൂവിന് ഭൗമമേഖല രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള നടപടികളുമായി സ്‌പൈസസ് ബോര്‍ഡും ജമ്മു-കശ്മീർ സര്‍ക്കാരും മുന്നോട്ടു പോകും.

Top