സൗദി തൊഴില്‍ വിപണിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നുവെന്ന്

soudi

റിയാദ്: സൗദിയില്‍ തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനു പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ്. മന്ത്രാലയത്തിന്റെ എല്ലാ തീരുമാനങ്ങളും തയ്യാറായി വരുന്നതായും താമസിയാതെ പ്രഖ്യാപിക്കുമെന്നും നാസര്‍ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹസാനി ട്വീറ്റ് ചെയ്തു.

സൗദിയിലെ തൊഴില്‍ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗീക ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

കഫാല സംവിധാനത്തില്‍ മാറ്റം വരുത്തുകയാണെങ്കില്‍ പ്രവാസി തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതും ചരിത്രപരമായ ഒരു തീരുമാനവുമായിരിക്കും.

Top