തിരുവനന്തപുരം: സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും അഞ്ജു ബോബി ജോര്‍ജ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റിയംഗത്തെ പരിഗണിക്കുന്നു. മുതിര്‍ന്ന സിപിഎം നേതാവായ വി ശിവന്‍കുട്ടിയെയാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മുന്‍ സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്റെ പേരു വിണ്ടും ഉയര്‍ന്നു വന്നെങ്കിലും സ്‌പോട്‌സ് ലോട്ടറിയുമായി അഴിമതി ആരോപണങ്ങള്‍ ടിപി ദാസന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും നോമിനേറ്റഡ് ഭരണസമിതി അംഗങ്ങളെല്ലാം രാജിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.
അഞ്ജു ബോബി ജോര്‍ജ് രാജി വച്ച സാഹചര്യത്തില്‍ പുനസംഘടന എളുപ്പമായെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.
നേമത്തു പരാജയപ്പെട്ടെങ്കിലും ശിവന്‍കുട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നിരിന്നു.
ജില്ലാ ഫുട് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ശിവന്‍ കുട്ടി ,തലസ്ഥാനത്തെ മികച്ച സ്‌പോടസ് സംഘാടകന്‍ കൂടിയായണ്. ഈ സാഹചര്യത്തിലാണ് ശിവന്‍ കൂട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ടി പി ദാസനു വേണ്ട ഒരു വിഭാഗം ഇപ്പോഴും വാദിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദാസനെ കൊണ്ടു വരുന്നത് അനുകൂലമല്ലന്നാണ് സിപിഎം ന്റെ കണക്ക്കൂട്ടല്‍ നിയമസഭാ സമ്മേളം കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.