ന്യൂഡല്‍ഹി ; ഡല്‍ഹി ഇന്ദിരഗാന്ധി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വിജയ് ഗോയലിന്റെ അപ്രതിക്ഷിത സന്ദര്‍ശനം.
സ്റ്റേഡിയത്തിലെ വൃത്തിഹീനമായ ശുചിമുറികളും മാലിന്യം നിറഞ്ഞ ചുറ്റുപാടുകളും മുന്‍നിര്‍ത്തി ഒരു ദേശിയ മാധ്യമം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
സ്റ്റേഡിയത്തിലെ എല്ലാ വിശ്രമമുറികളും പരിശോധിച്ചു വൃത്തിയില്ലായ്മ മന്ത്രി നേരില്‍ കണ്ടു ബോധ്യപ്പെട്ടു.
സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇത്തരം ഉത്തരവാദിത്വമില്ലായ്മക്കെതിരെ പ്രതികരിച്ച മന്ത്രി തറയില്‍ വീണു കിടക്കുന്ന ടിഷ്യു പേപ്പറുകള്‍ സ്വയം വൃത്തിയാക്കനൊരുങ്ങി.
വൃത്തിഹീനമായ ചില ടോയ്‌ലറ്റുകള്‍ അധികൃതര്‍ അപ്പോള്‍ തന്നെ വൃത്തിയാക്കിയെങ്കിലും ബാക്കിയുള്ള ടോയ്‌ലറ്റുകളുടെ അവസ്ഥ വളരെ മോശമാണ്.
മലിനജലത്തില്‍ നിന്നുമുണ്ടാകുന്ന കൊതുകുകള്‍ കായികതാരങ്ങള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ട്ടിക്കുന്നുണ്ട്.
മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സ്റ്റേഡിയത്തിന്റെ വൃത്തിഹീനമായ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തു. സ്റ്റേഡിയം പ്രയോജനപ്പെടുത്തിയതിനുശേഷം വൃത്തിയായി സൂക്ഷിക്കുന്നുണ്ടോയെന്ന് സൂഷ്മമായി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.