ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരം വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ധോണി നയിക്കും.
ചെന്നൈ സൂപ്പര്‍ കിങ്സിലെ സഹതാരങ്ങള്‍ക്കൊപ്പം ധോനി വീണ്ടും പരിശീലനം തുടങ്ങി. ധോനിയുടെ പരിശീലന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമ്പാട്ടി റായുഡു, മലയാളി താരം കെ.എം. ആസിഫ്, പിയൂഷ് ചൗള എന്നിവരും ധോനിക്കൊപ്പം പരിശീലനത്തിനുണ്ടായിരുന്നു.
A grand waltz to take guard! #StartTheWhistles #SuperTraining ?? pic.twitter.com/tQbDqqnmT2
— Chennai Super Kings (@ChennaiIPL) March 2, 2020
ഇതുവരെ ധോനി വിരമിക്കലിനെ കുറിച്ച് യാതൊരു സൂചനയും നല്‍കിയിട്ടില്ല. അടുത്ത ട്വന്റി-20 ലോകകപ്പ് കഴിഞ്ഞിട്ടേ വിരമിക്കൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ധോനിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനാവൂ.