കൊറോണ വൈറസ്; ഇറ്റലിയിലെ മത്സരങ്ങള്‍ അടച്ചിട്ട മൈതാനത്ത് നടക്കും

ടൂറിന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ മത്സരം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. സീരി എ ലീഗില്‍ മുന്നിലുള്ള യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടമാണ് അടച്ചിട്ട മൈതാനത്ത് നടക്കുക.

കൊറോണ വൈറസ് പടരുന്നതിനാല്‍ ഇറ്റലിയിലെ ചില മേഖലകളില്‍ പൊതു പരിപാടികള്‍ക്ക് അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. ഇതേതുടര്‍ന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ചോദിച്ചു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

എ.സി. മിലാന്‍- ജെനോവ, പാര്‍മ- സ്പാല്‍ എന്നീ മത്സരങ്ങളും അടച്ചിട്ട മൈതാനത്താവും നടക്കുക. നേരത്തെ ഇറ്റാലിയന്‍ ലീഗില്‍ നാല് മത്സരം മാറ്റിവെച്ചിരുന്നു. കൊറോണ ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ ഏഴ് പേരാണ് മരിച്ചിരിക്കുന്നത്. 220 പേര്‍ക്ക് രോഗം സ്ഥീകരിച്ചിട്ടുമുണ്ട്.

Top