ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ടോട്ടനത്തിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോട്ടനം തകര്‍ത്തത്.
60ാം മിനുട്ടില്‍ സിറ്റിയുടെ ഒലിക്സാണ്ടര്‍ സിന്‍ചിന്‍കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. മൂന്ന് മിനുട്ടിനുള്ളില്‍ സ്റ്റീവന്‍ ബെര്‍ഗ്വിന്നിലൂടെ ടോട്ടനം സ്‌കോര്‍ബോര്‍ഡ് തുറന്നു. 71ാം മിനുട്ടില്‍ സണ്‍ ഹ്യൂങ് മിന്നാണ് ടോട്ടനത്തിന്റെ രണ്ടാം ഗോള്‍ നേടിയത്.
ടോട്ടനത്തിനോട് തോറ്റെങ്കിലും 51 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്താണുള്ളത്. 37 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. 73 പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാമത്.