‘സ്‌പോര്‍ട് എഡിഷനുകള്‍’ വിളിപ്പേരുമായി ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ കാറുകള്‍ ഇന്ത്യയില്‍

ameo

സ്‌പോര്‍ട് എഡിഷനുകള്‍ എന്ന വിളിപ്പേരുമായി ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയില്‍ വരുത്തിയ മാറ്റങ്ങളാണ് സ്‌പോര്‍ട് എഡിഷനുകളുടെ മുഖ്യവിശേഷം. സാധാരണ മോഡലുകളെ അപേക്ഷിച്ചു വേറിട്ട സ്‌റ്റൈലിംഗ് ഘടകങ്ങള്‍ സ്‌പോര്‍ട് എഡിഷനില്‍ ഒരുങ്ങുന്നു.

polo

അതേസമയം കാറുകളുടെ രൂപമോ, ഭാവമോ സ്‌പോര്‍ട് എഡിഷനില്‍ മാറിയിട്ടില്ല. വിലയിലും മാറ്റമില്ല. സാധാരണ പോളോ, അമിയോ, വെന്റോ മോഡലുകളുടെ വിലയിലാണ് സ്‌പെഷ്യല്‍ എഡിഷനുകളും അണിനിരക്കുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ പരിഗണിച്ചാണ് സ്‌പോര്‍ട് എഡിഷന്‍ കാറുകളെ ഫോക്‌സ്‌വാഗണ്‍ അണിനിരത്തുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ് പറഞ്ഞു. അടുത്തിടെയാണ് പോളോ, അമിയോ പേസ് എഡിഷനുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

vento

രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡലുകള്‍ ലഭ്യമാണ്. ‘#BeASport’ എന്ന പുതിയ 360 ഡിഗ്രി മാര്‍ക്കറ്റിംഗ് ക്യാംപെയിനും സ്‌പോര്‍ട്‌സ് എഡിഷനൊപ്പം ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ തുടക്കമിട്ടു. ക്യാംപെയിന്റെ ഭാഗമായി മോഡലുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ഉപഭോക്താക്കളില്‍ ഒരു ഭാഗ്യശാലിക്ക് സ്‌പോര്‍ട്‌സ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ കാര്‍ സമ്മാനമായി ലഭിക്കും.

Top