ന്യൂഡല്‍ഹി: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള 2500 ലധികം യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്തതായി വിവരം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ ചാനലുകളാണ് നീക്കം ചെയ്തത്. നീക്കം ചെയ്തവ രാഷ്ട്രീയേതര ഉള്ളടക്കം പോസ്റ്റു ചെയ്ത ചാനലുകളാണെന്നു കമ്പനിയുടെ ത്രൈമാസ ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം, യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചിരുന്നു.
വിദേശത്തുള്ളവര്‍ വഴി ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ആശങ്കാകുലരാണ്. റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് വലിയ വിവാദമായിരുന്നു. പല കമ്പനികളും 2016 ന്റെ ആവര്‍ത്തനം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്.