ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ഹിമ ദാസ് അസം പൊലീസ് ഡെപ്യൂട്ടി സുപ്രണ്ടായി നിയമിതയായി. ഗുവാഹട്ടിയില്‍ നടന്ന ചടങ്ങില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ ഹിമ ദാസിന് നിയമന കത്ത് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുടെയും ഡി.ജി.പി ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ചെറുപ്പത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ലഭിച്ച നിയമനം പ്രത്യേക നിമിഷമാണെന്നും ഹിമ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഹിമ, അതിലും പ്രധാനമായി തന്റെ കായിക ജീവിതവും കൊണ്ടുപോകുമെന്നും കൂട്ടിച്ചേര്‍ത്തു.