സ്‌പുട്‌നിക് ലൈറ്റ് വാക്സിൻ പലസ്തീനിൽ ഉപയോഗിക്കാൻ അനുമതി

മോസ്കോ: റഷ്യയുടെ സിംഗിൾ ഡോസ് സ്‌പുട്‌നിക് ലൈറ്റ് കൊവിഡ് വാക്സിൻ പലസ്തീൻ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയതായി റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മെന്‍റ് ഫണ്ട് (ആർഡിഎഫ്) അറിയിച്ചു. കുത്തിവയ്‌പ് നടത്തി 28 ദിവസത്തിനുശേഷം നടത്തിയ പരിശോധയിൽ കൊറോണ വൈറസിനെതിരെ 79.4 ശതമാനം ഫലപ്രാപ്തി സ്‌പുട്‌നിക് ലൈറ്റ് വാക്സിൻ പ്രകടമാക്കിയ പശ്ചാത്തലത്തിലാണ് വാക്സിന് പലസ്തീൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്.

കൂടാതെ ഇവ മറ്റെല്ലാ രണ്ട് ഡോസ് വാക്സിനുകളെയുംകാൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ആർ‌ഡി‌എഫ് വ്യക്തമാക്കി.2020 ഡിസംബർ 5 മുതൽ 2021 ഏപ്രിൽ 15 വരെ നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ ഒരു ഡോസ് സ്‌പുട്‌നിക് വാക്സിൻ മാത്രം സ്വീകരിച്ചവരും പിന്നീട് രണ്ടാമത്തെ ഡോസ് സ്വീകരിക്കാത്തവരുമായ റഷ്യൻ ജനങ്ങളുടെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തി നിരക്ക് കണക്കാക്കിയത്.

Top