ക്യാമ്പുകളിൽ ജനിക്കുന്ന റോഹിങ്ക്യൻ കുഞ്ഞുങ്ങൾ കാത്തിരിക്കുന്നത് പകർച്ചവ്യാധികൾ ; റിപ്പോർട്ട്

Rohingya

ന്യൂയോർക്ക് : മ്യാൻമറിലെ റോഹിങ്ക്യൻ ജനതകൾ ജീവിക്കുന്ന വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ ജനിക്കുന്ന കുട്ടികൾ എല്ലാം നേരിടാൻ പോകുന്നത് പകർച്ചവ്യാധികളെയും , മാരക രോഗങ്ങളെയുമാണെന്ന് റിപ്പോർട്ട്.

സേവ് ദ ചൈൽഡ്സ് എന്ന സംഘടനയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. മ്യാൻമറിലെ റോഹിങ്ക്യ മുസ്ലിംകൾ താമസിക്കുന്ന അഭയാർത്ഥി ക്യാമ്പുകളിൽ ഈ വർഷം 48,000ത്തിലധികം കുട്ടികൾ ജനിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഒരു ദിവസം 100ൽ കൂടുതൽ നവജാത ശിശുക്കളുടെ ജനനനിരക്ക് പ്രതീക്ഷിക്കുന്നുവെന്നും, പോഷകാഹാരക്കുറവ് , വ്യക്തമായ പരിചരണം ലഭിക്കാതെവരുക , ശുചിത്വമില്ലായ്മ്മ തുടങ്ങിയ കാരണങ്ങളാൽ ഡിഫ്തീരിയ, കോളറ, മീസിൽസ് തുടങ്ങിയ രോഗങ്ങൾ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുമെന്നുമാണ് സേവ് ദ ചൈൽഡ്സ് വ്യക്തമാകുന്നത്.

ബംഗ്ലാദേശിലെ കോക്സ്സ് ബസാറിൽ താമസിക്കുന്ന റോഹിങ്ക്യ അഭയാർഥികളിലെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന (WHO) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ആറു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടാതെ നേരത്തെ തന്നെ രണ്ടുലക്ഷത്തിലധികം റോഹിങ്ക്യകൾ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഭയാർഥി കേന്ദ്രങ്ങളിൽ ഒന്നാണ് ബംഗ്ലാദേശിലെ കോക്സ്സ് ബസാർ. അവിടെ ആരോഗ്യ പ്രവർത്തങ്ങൾക്കായി സൗകര്യങ്ങൾ തുറക്കുന്നതിന് പ്രവർത്തകർക്ക് പരിമിതമായ സ്ഥലം മാത്രമേ ഉള്ളു.

അഭയാർത്ഥികൾക്ക് ശുചിത്വമില്ലാത്തത് കൂടുതൽ രോഗ സാധ്യതയ്ക്ക് കാരണമാകും. അപ്രതീക്ഷിമായ കുടിയേറ്റത്തിൽ റോഹിങ്ക്യൾ ലഭിച്ച സ്ഥലങ്ങളിൽ വീടുകൾ നിർമ്മിച്ചു. എന്നാൽ വീടുകൾ ടോയ്ലറ്റിൽ നിന്ന് വളരെ ദൂരെയാണ്. അതിനാൽ ഇവർ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നതിനാൽ രോഗ സാധ്യത കൂടുന്നു.

ഇതെല്ലാം ബാധിയ്ക്കുന്നത് നവജാത ശിശുക്കളെയാണ്. കാരണം മലിനമായ കുടിവെള്ളം അവർക്ക് നൽകിയാൽ തന്നെ രോഗം കുട്ടികളിൽ ഉണ്ടാകും. കോക്സിലെ ബസാറിൽ അഞ്ചിലൊന്ന് കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 22% ജന്മം മാത്രമേ ഇവിടെയുള്ളൂ, ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇവിടെ ജന്മം നൽകുന്ന കുട്ടികൾക്കും , അമ്മമാർക്കും വ്യക്തമായ പരിചരണം ലഭിക്കുന്നില്ല.

നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകാൻ പോലും റോഹിങ്ക്യൻ അമ്മമാർക്ക് കഴിയുന്നില്ല. പോഷകാഹാരക്കുറവ് മൂലമാണ് ഇത്. അതിനാൽ ജനിക്കുന്ന കുട്ടികളെ മരണത്തിലേയ്ക്ക് തള്ളിയിടാതെ അവരുടേ ജീവൻ രക്ഷിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് സേവ് ദ ചൈൽഡ്സ് കമ്മ്യൂണിക്കേഷൻസ് മാനേജർ ഡാഫ്നി കുക്ക് പറഞ്ഞു.

റിപ്പോർട്ട് : രേഷ്മ പിഎം

Top