ചെന്നൈ: സ്‌ക്വാഷ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യന്‍ ടീമിന് ജയം. മത്സരത്തിനിറങ്ങിയ 4 ഇന്ത്യന്‍ താരങ്ങളും ജയിച്ചു. ഇന്ത്യയ്ക്കായി ആദ്യം കളത്തിലിറങ്ങിയ അഭയ് സിങ്, ചുങ് യാറ്റ് ലോങിനെ പരാജയപ്പെടുത്തി (7-2, 7-3, 7-6).
ജോഷ്‌ന ചിന്നപ്പ, ഹെയ്ലി ഫുങിനെയും (7-1, 7-5, 7-5) ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഘോഷല്‍, തോ യു ലിങിനെയും (5-7, 7-2, 7-5, 7-1) തോല്‍പിച്ചു. അവസാന മത്സരത്തില്‍ ടോബി സെയ്‌ക്കെതിരെ തന്‍വി ഖന്നയും (5-7, 6-7, 7-1, 7-4, 7-3) വിജയിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.