നാല് നടിമാരുടെ അമ്മയില്‍ നിന്നുള്ള കൂട്ടരാജി സംബന്ധിച്ചുള്ള ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ‘മഹേഷ് , സജി നന്ത്യാട്ട്, ശാന്തിവിള ദിനേശ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോടാകും തര്‍ക്കിക്കേണ്ടി വരുക എന്നറിയാവുന്നതുകൊണ്ട് സായാഹ്ന ചര്‍ച്ചക്ക് വിളിച്ച ചാനലുകളോട് വയ്യ എന്നു തീര്‍ത്തു പറയുകയായിരുന്നു’-ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ബുദ്ധിയും ചിന്താശക്തിയുമുള്ള സ്ത്രീകളോട് സംസാരിക്കാന്‍ തലപ്പൊക്കമുള്ളവരെ പറഞ്ഞയയ്ക്കാന്‍ അമ്മയ്ക്ക് കഴിയേണ്ടതാണെന്നും ശാരദക്കുട്ടി കുറിച്ചു. അത്‌പോലെ തന്നെ അപ്പുറത്താരാണ് ചര്‍ച്ചയ്ക്ക് വരുന്നതെന്ന് ഉറപ്പുവരുത്തി വേണം തങ്ങളുടെ വിലയേറിയ വാക്കുകള്‍ ഉപയോഗിക്കാനെന്നും ശാരദക്കുട്ടി തന്റെ കൂട്ടുകാരികളോട് നിര്‍ദേശിച്ചു.