ശ്രീനാരായണ ഗുരു സർവകലാശാല വി.സി നിയമനം; മുസ്‌ലിം സമുദായത്തിൽനിന്നുള്ളയാൾ വേണമെന്ന് ജലീൽ ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശൻ

ശ്രീനാരായണ ഗുരു സർവകാലാശാല വി.സി നിയമനത്തിൽ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ വെളിപ്പെടുത്തലുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർവകലാശാലയിൽ വി.സിയായി മുസ്‌ലിം സമുദായത്തിൽനിന്നുള്ളയാൾ വേണമെന്ന് കെ.ടി ജലീൽ തന്നോട് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീൽ വി.സിയായി നിയമിച്ചതെന്നും ജലീൽ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതായിരിക്കാം ഇതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇത് തന്നോട് പറഞ്ഞപ്പോൾ തനിക്ക് ജലീലിനോട് ബഹുമാനം തോന്നി. മുസ്‌ലിമായ ഒരാളെ വി.സിയാക്കിയത് തന്റെ താൽപ്പര്യ പ്രകാരമാണെന്ന് ജലീൽ പറഞ്ഞതായും വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തി.

 

Top