തിരുവനന്തപുരം: ‘നാഗ ബന്ധന പൂട്ടിട്ട് അടച്ചിരിക്കുന്ന ബി നിലവറ തുറന്നാല്‍ കടലുമായി ബന്ധിപ്പിച്ചിരിക്കുന്ന തുരങ്കം വഴി കടല്‍ വെള്ളം ഇരച്ച് കയറും’… ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദരേഖയാണിത്.
ക്ഷേത്രത്തിലെ കീഴ്ശാന്തിയും ശബരിമല മുന്‍ മേല്‍ശാന്തിയുമായ ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ പേരില്‍ വ്യാപിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റെതല്ലെന്ന് വ്യക്തമാക്കി വാസുദേവന്‍ നമ്പൂതിരി തന്നെ രംഗത്തു വന്നു കഴിഞ്ഞു.
ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.
ബി നിലവറയെ ക്ഷേത്രാചാരവുമായി ബന്ധപ്പെടുത്തി രഹസ്യങ്ങളുടെ നിലവറയായി സ്ഥാപിക്കാന്‍ ചരിത്രത്തെ കൂട്ടുപിടിച്ചുള്ളതാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍.