തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ റജിസ്ട്രേഷന് നടത്തിയവര്‍ക്ക് നാളെ മുതല്‍ പ്രവേശനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനമാണ് റദ്ദാക്കിയത്.
നേരത്തെ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങള്‍ തുറക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ഭക്തര്‍ ക്ഷേത്രദര്‍ശനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട സംഘടന ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറന്നതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു.