ഉത്തേജക മരുന്നുകളുടെ തള്ളിക്കയറ്റത്തിനെതിരെ ആഗോള ഉച്ചകോടി സമ്മേളനത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍

sri sri ravisankar

ഒസ്ലോവ് : ആഗോളതലത്തില്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ കടന്നുകയറിയ ഉത്തേജകമരുന്നുകളുടെ വ്യാപകമായ ഉപയോഗത്തിനെതിരെയും സ്‌പോര്‍ട്‌സിലെ നീതിശാസ്ത്രത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതിനായി ഒസ്ലോവില്‍ നടന്ന ആഗോള ഉച്ചകോടി സമ്മേളനത്തില്‍ ആര്‍ട് ഓഫ് ലിവിങിന്റെയും വേള്‍ഡ് ഫോറം ഫോര്‍ എത്തിക്‌സ് ഇന്‍ ബിസിനസ്സിന്റെയും സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സംഘടന WADA ( World Anti Doping Agency )യുടെ പ്രതിനിധികള്‍ , പ്രമുഖ സ്‌പോര്‍ട്‌സ് നിയമജ്ഞര്‍ ,മയക്കുമരുന്നുകളുടെ ഉപയോഗം നിരീക്ഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്മാര്‍ , നയതന്ത്രപ്രതിനിധികള്‍, തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 250 ലേറെ പ്രതിനിധികള്‍ പങ്കെടുത്ത ആഗോള ഉച്ചകോടി സമ്മേളനത്തില്‍ ഉത്തേജക മരുന്നുകളുടെ ദോഷങ്ങളെപ്പറ്റിയും , കളിക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനെക്കുറിച്ചും ,ശുദ്ധരായ കളിക്കാരെ അനുകൂലിക്കുന്ന നയനിര്‍മ്മാണങ്ങളെപ്പറ്റിയും ” ക്‌ളീന്‍ സ്‌പോര്‍ട് ഫെയര്‍ ഔട്ട് കം ” എന്ന പരിപാടിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

നോര്‍വ്വേയില്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫെയര്‍ സ്‌പോര്‍ട് , W F E B ( വേള്‍ഡ് ഫോറം ഫോര്‍ എത്തിക്‌സ് ഇന്‍ ബിസിനസ് തുടങ്ങി നിരവധി സംഘടനകള്‍ ഉത്തേജക മരുന്നിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ആവേശപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്കും അപഗ്രഥനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു.

sri sri ravisankar

”ജയിക്കുമ്പോള്‍ സാന്തോഷിക്കുകയും തോല്‍ക്കുമ്പോള്‍ ദുഃഖിക്കുകയും ചെയ്യുന്നതല്ല സ്‌പോര്‍ട്‌സ്. ആദ്യമായി പന്ത് ചവിട്ടാന്‍ തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ ആനന്ദിക്കുന്നു.ആളുകളും ആനന്ദിക്കുന്നു.ഇതാണ് സ്‌പോര്‍ട്‌സില്‍ വേണ്ട മനോഭാവം. ആരംഭത്തില്‍ അത് അങ്ങിനെയായിരുന്നു ..നമ്മള്‍ സ്‌പോര്‍ട്‌സിനെ കൂടുതല്‍ ഗൗരവമായി എടുക്കണം .ഇന്ന് സ്‌പോട്‌സ് കളിക്കുന്നത് യുദ്ധംപോലെയാണ്. യുദ്ധങ്ങള്‍ കളികള്‍ പോലെയും ആയിട്ടുണ്ട് .ഇവയെല്ലാം പരസ്പരം മാറ്റേണ്ടിയിരിക്കുന്നു .നീതിശാസ്ത്രങ്ങള്‍ക്ക് തക്കതായ പ്രാധാന്യം ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ .നീതിശാസ്ത്രം എന്നാല്‍ നിയമങ്ങള്‍ അനുസരിക്കുക മാത്രമല്ല .കളിക്കാരുടെയും കാണികളുടെയും മനോഭാവങ്ങളെ പിന്തുണക്കുക കൂടിയാണ് ”ശ്രീശ്രീരവിശങ്കര്‍ സമ്മേളനത്തില്‍ പ്രസ്ഥാവിച്ചു.

സ്‌പോര്‍ട്‌സിന്റെ അമിതമായ കച്ചവട വല്‍ക്കരണത്തിന്റെ അപകടങ്ങളെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി .നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ച് ദശാബ്ദം കച്ചവടത്തിനെ സ്‌പോര്‍ട്‌സുമായി വലിയ രീതിയില്‍ ബന്ധിപ്പിച്ചിരിക്കുകയാണ് .കച്ചവടം സ്‌പോര്‍ട്‌സിന്റെ ഭാഗമാണ് .എന്നാല്‍ അത് ചിത്രത്തിന്റെ ഫ്രെയിം പോലെമാത്രമേ ആകാവൂ .ചിത്രത്തിന്റെ ഫ്രെയിം ചിത്രത്തെ കാര്‍ന്ന് തിന്നാല്‍ അത് ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sri sri ravisankar

റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പിന്റെയും ദക്ഷണ കൊറിയയില്‍ നടക്കാന്‍ പോകുന്ന ശീതകാല ഒളിമ്പിക്‌സിന്റെയും പശ്ചാത്തലത്തില്‍ ഉത്തേജകമരുന്നുകളുടെ ഉപയോഗം തടയുന്നതിനെക്കുറിച്ചും തല്പര കക്ഷികള്‍ തമ്മില്‍ ആവേശത്തോടെ ചര്‍ച്ചകള്‍ നടത്തേണ്ട സമയമാണിതെന്നും ശ്രീശ്രീ രവിശങ്കര്‍ സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞു.

റഷ്യയില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിന്റെ കേസ് അന്വേഷിച്ച നിയമവിദ്ഗ്ധനും സീനിയര്‍ പ്രൊഫസറുമായ പ്രൊഫ.റിച്ചാര്‍ഡ് മക്ലാറന്‍, WADAയുടെ അന്വേഷണ ഡയറക്ടര്‍ ഗുന്തര്‍ യങ്ങര്‍, ന്യൂസിലന്‍ഡിലെ മുന്‍ സ്‌പോര്‍ട്‌സ് മന്ത്രി ക്ലെയ്ട്ണ്‍ കോസ്‌ഗ്രോവ്, ജര്‍മന്‍ പാര്‍ലമെന്റ് അംഗം ഡാഗ്മര്‍ ഫ്രെയ്ടാഗ്,ട്രാവിസ് ടൈഗര്‍ട് തുടങ്ങിയവരും സമ്മേളനത്തില്‍ പ്രസംഗിച്ചു.

Top