ബോളിവുഡ് സൂപ്പർ നായിക ശ്രീദേവി വിടവാങ്ങി . . കണ്ണീരോടെ സിനിമാലോകം

ദുബായ്: ഒരു കാലത്ത് ഇന്ത്യയിലെ സിനിമാ ആസ്വാദകരുടെ സ്വപ്ന റാണിയായിരുന്ന പ്രമുഖ ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു.

ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം.

മരിക്കുമ്പോൾ സമീപത്ത് മകൾ ഖുഷിയും ഭർത്താവ് ബോണി കപൂറും ഉണ്ടായിരുന്നു.

നടൻ മോഹിത് മാർവയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ദേവരാഗം ഉൾപ്പെടെ 26 മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

രണ്ട് സംസ്ഥാന ചലിച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്.

1976-ൽ മുണ്ട്ര മുടിച്ച് എന്ന തമിഴ്‌ സിനിമയിലൂടെയായിരുന്നു തുടക്കം.

ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം

1990-കളിൽ രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയും ശ്രീദേവിയായിരുന്നു.

1997-ൽ താൽക്കാലികമായി അഭിനയത്തോട് വിട പറഞ്ഞെങ്കിലും 2012-ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചു വന്നു.

2017-ൽ പുറത്തിറങ്ങിയ മാം ( mom) ആണ് അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.

2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.

ശ്രീദേവിയുടെ ആകസ്മിക നിര്യാണത്തിൽ സർവ്വരും ഞെട്ടിയിരിക്കുകയാണ്.

Top