രാഹുല്‍ ഗാന്ധി ഐഎഎസ് നേട്ടം കൈവരിച്ച ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ചു

വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഐഎഎസ് നേട്ടം കൈവരിച്ച ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവരും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്നു. അഞ്ച് മിനിറ്റോളം ശ്രീധന്യയുമായി സംസാരിച്ച ശേഷമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും മടങ്ങിയത്.

ശ്രീധന്യ സുരേഷിന് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ പേജിലൂടെ നേരത്തെയും അഭിനന്ദനം അറിയിച്ചിരുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യക്ക് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമായതെന്നായിരുന്നു അദ്ദേഹം കുറിച്ചത്.

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആഗ്രഹം വീണ്ടും ആളിക്കത്തിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തില്‍ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.

Top