സോളാര്‍ കേസിനൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന് ശ്രീധരന്‍ നായര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലില്‍ ശ്രീധരന്‍ നായര്‍. സാമ്പത്തിക തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നല്‍കില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും ശ്രീധരന്‍ നായര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അന്വേഷണത്തില്‍ ഒന്നും നടന്നില്ലെന്നും ശ്രീധരന്‍ നായര്‍ കുറ്റപ്പെടുത്തി.

സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്‍ ഏറ്റവും വിവാദമായതും ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പില്‍ സോളാര്‍ പാടത്തിനായി സരിതക്ക് 40 ലക്ഷം കൊടുത്തെന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരന്‍നായരുടെ പരാതി.

Top