വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും വോട്ട് മറിക്കാന്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ടുമറിക്കാന്‍ ധാരണയുണ്ടാക്കി എന്ന ആരോപണവുമായി ശ്രീധരന്‍പിള്ള രംഗത്ത്. ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചെന്നും സിപിഎം- കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ചു.

തൊഴിയൂര്‍ മോഹനചന്ദ്രന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട ശ്രീധരന്‍പിള്ള, ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തണമെന്നും ആവശ്യപ്പെട്ടു. സിപിഎം-സിപിഐ പാര്‍ട്ടികളില്‍ ഭാരവാഹികളായ 287 പേര്‍ ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Top