കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ പരാജയ ഭീതിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള.
കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്നാണ് ചോദിക്കുന്നതെന്നും ഇത് പരാജയ ഭീതികൊണ്ടാണെന്നും ആളുകള്‍ക്ക് കടന്ന് വരാന്‍ കഴിയുന്ന എവിടേയും സംവാദത്തിന് തയ്യാറാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
കെ.സുരേന്ദ്രനായി തങ്ങള്‍ ഒന്നും ചെയ്തില്ല എന്നതൊക്കെ ചില മാധ്യമങ്ങളുടെ കള്ളപ്രചാരണമാണ്. നിയമപരമായും രാഷ്ട്രീയപരമായും എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സുരേന്ദ്രന് പോലും അങ്ങനെയൊരു പരാതിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.