കൊച്ചി: കേരളത്തില്‍ കത്തോലിക്കാ സഭ ദുഃഖിതരെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ന്യൂനപക്ഷ സഹായ പദ്ധതികള്‍ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും ക്രൈസ്തവ സഭകള്‍ക്ക് അര്‍ഹമായത് കിട്ടുന്നില്ലെന്നുമാണ് പരാതി. പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സഭ മേധാവികള്‍ നിവേദനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ അറിയിച്ച ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി ശ്രീധരന്‍ പിള്ള പറഞ്ഞു. മിസോറാമില്‍ നിന്ന് കേരളത്തിലെത്തിയ ദിവസങ്ങളില്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ക്രൈസ്തവ സഭ അധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.