ശബരിമലയിലെ പൊലീസ് അതിക്രമം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍പിള്ള

പമ്പ: ശബരിമലയിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. നിലയ്ക്കലില്‍ ബിജെപി നീതി നിഷേധ സമരം തുടങ്ങും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ തുടങ്ങുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അക്രമം ഉണ്ടാക്കി, പ്രതിഷേധം സൃഷ്ടിച്ച് അവ പുറം ലോകത്തറിയിച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമി ആക്കുകയാണ്. ഇന്ന് 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലായിരുന്നു. ഇനി സമരം ശക്തമായി കൊണ്ടുപോകുമെന്ന് പി.എസ് ശ്രീധരന്‍പിളള പറഞ്ഞു

നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ബിജെപിയോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. സമരത്തിനിടയില്‍ നുഴഞ്ഞുകയറിയവരാണ് അക്രമത്തിന് പിന്നിലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. മാധ്യമങ്ങളെ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top