കെ.സുരേന്ദ്രന്റെ അറസ്റ്റ് ;ഞായറാഴ്ച ബിജെപി പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള

Sreedharan Pilla

തിരുവനന്തപുരം: ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ബിജെപി പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

ശനിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചതിനാല്‍ ഒരു ഹര്‍ത്താല്‍ കൂടി പ്രഖ്യാപിക്കില്ലെന്നും , ഞായറാഴ്ച ദേശീയ പാതകള്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സന്നിധാനത്തേക്ക് പുറപ്പെട്ട കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ.സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു.

അതേസമയം പൊലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി അഭ്യര്‍ഥിച്ചു. അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടില്‍ കെ.സുരേന്ദ്രന്‍ തുടര്‍ന്നു. സ്ഥലത്തേയ്ക്ക് കൂടുതല്‍ പൊലീസുദ്യോഗസ്ഥരെത്തി. തുടര്‍ന്ന് സ്ഥലത്ത് വാക്കുതര്‍ക്കമായി. മൂന്ന് തവണ പൊലീസ് വിലക്ക് ലംഘിച്ച് സുരേന്ദ്രന്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചു.

അരമണിക്കൂറോളം നീണ്ട വാക്കുതര്‍ക്കത്തിന് ശേഷമാണ് സുരേന്ദ്രനെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തത്.

Top