ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ല; ശാസ്ത്രീയ തെളിവുകള്‍ ചൂണ്ടിക്കാണിച്ച് സിബിഐ

Justice for sreejith Sreejeev

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ. ശാസ്ത്രീയ തെളിവുകള്‍ ചൂണ്ടിക്കാണിച്ചാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ലെന്നും ആത്മഹത്യയാണെന്നും സിബിഐ പറഞ്ഞു. ശ്രീജിവിന്റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോര്‍ട്ട്. ശ്രീജീവ് ആറ്റിങ്ങലില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2014 മേയ്19 നായിരുന്നു പാറശാല പൊലീസ് ശ്രീജീവിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് മേയ് 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ശ്രീജിവ് മരണപ്പെടുകയായിരുന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്നായിരുന്നു ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്.

Top