കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസ് സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. ഇതിന്റെ തുടര്‍ച്ചയാണ് പ്രതികളായ പോലീസുകാരെല്ലാം തിരികെ ജോലിയില്‍ പ്രവശിച്ചത്. സി പി എം നേതാവ് പി രാജീവിന് കേസിലുള്ള പങ്ക് പുറത്തുവരണമെന്നും,പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിനുള്ള താല്‍പര്യം ദുരൂഹമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു.
ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്ജിനും,സി പി എം നേതാവ് പി രാജീവിനും കേസിലുള്ള പങ്കാളിത്തം പുറത്തുവരാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങളെന്നും ശ്രീജിത്തിന്റെ അമ്മ ആരോപിച്ചു.
ലോക്കപ്പ് മരണക്കേസില്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ സി ബി ഐ അന്വേഷണമെന്ന ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു.
വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ചുവെന്ന പരാതിയില്‍ 2018 ഏപ്രില്‍ ആറിന് രാത്രിയാണ് ആലുവ റൂറല്‍ എസ് പി യുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.