കൊച്ചി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ നാലാം പ്രതിയാണ് ദീപക്. കോടതി ഇന്ന് കേസ് പരിഗണിക്കും.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപക്കിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ കീഴ് കോടതി നേരത്തെ തള്ളിയിരുന്നു. സംഭവ ദിവസം അവധിയിലായിരുന്നുവെന്നും താന്‍ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പേ ശ്രീജിത്ത് വയറുവേദനയാണെന്ന് പറഞ്ഞുവെന്നും ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്.ഐ ദീപക് കോടതിയെ അറിയിച്ചിരുന്നു.