കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട തന്റെ മകനെ സിപിഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള. സിപിഎം നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വെച്ചാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്ന് ശ്യാമള ആരോപിച്ചു. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരുടെ പട്ടിക തയാറാക്കിയെന്നും ഇവരിലേക്ക് അന്വേഷണം നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു.
സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിന് വലിയ പങ്കുണ്ടെന്നും ജോര്‍ജിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എ.വി ജോര്‍ജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടാക്‌സ് ഫോഴ്‌സ് ആയിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.