കുറ്റാരോപിതരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം: ശ്രീജിത്ത് വീണ്ടും സമരത്തിന്

justice for sreejith

തിരുവനന്തപുരം: കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സെക്രട്ടേറ്റ് പടിക്കല്‍ സമരത്തിന് ഇരിക്കുന്നു.

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ബുധനാഴ്ച ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരുന്നു.

തുടര്‍ന്നു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങി. സമരത്തിന്റെ പേരില്‍ സമൂഹമാധ്യമകൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയെന്നും ഒരു വിഭാഗം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും ശ്രീജിത്ത് പറഞ്ഞു . ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തില്‍ ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു

Top